റാം സംവിധാനം ചെയ്ത പേരൻപിനെ കുറിച്ച് എല്ലാവർക്കും നല്ലത് മാത്രമേ പറയാനുള്ളു. തനിയാവർത്തനത്തിനു ശേഷം ഇതാദ്യമാണ് ഇങ്ങനെ ഒരു സിനിമ എന്നാണ് എല്ലാവരും പറയുന്നത്. ഇന്നലെ കൊച്ചിയിൽ വെച്ച് ചിത്രത്തിന്റെ പ്രീമിയർ ഷോ ഉണ്ടായിരുന്നു. നിവിൻ പോളി, കമൽ, സത്യൻ അന്തിക്കാട്, അനു സിതാര തുടങ്ങി നിരവധി പ്രമുഖർ ഷോ കാണാനെത്തിയിരുന്നു.
ഓരോ സീനിലും കണ്ടിരിക്കുന്നവരുടെ നെഞ്ചു പൊട്ടുന്ന ഫീലാണെന്നാണ് യുവനടി നിമിഷ സജയൻ പറഞ്ഞത്. ‘സിനിമ ഹാർട്ട്‌ടച്ചിംഗ് ആണ്. എല്ലാവരും മനോഹരമായി ചെയ്തിരിക്കുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധവും ആഴവും വ്യക്തമാക്കുന്ന സിനിമ. മമ്മൂക്കയായാലും മകളായി അഭിനയിച്ച കുട്ടിയായാലും അപാര അഭിനയം ആയിരുന്നു. എല്ലാവരും കണ്ടിരിക്കേണ്ട ഒരു ചിത്രം’ - നിമിഷ സജയൻ പറഞ്ഞു.