36 ദിവസത്തെ ചിത്രീകരണം,'കേരള ക്രൈം ഫയല്‍സ് 2' തിരുവനന്തപുരം ഷെഡ്യൂളിന് പാക്കപ്പ്

കെ ആര്‍ അനൂപ്
ബുധന്‍, 27 മാര്‍ച്ച് 2024 (11:27 IST)
കേരള ക്രൈം ഫയല്‍സ് മലയാളികള്‍ ഏറ്റെടുത്ത വെബ് സീരീസ് ആയിരുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആദ്യമായി ഒരുക്കിയ മലയാളം വെബ് സീരീസ് കൂടിയായിരുന്നു ഇത്. പരമ്പരയ്ക്ക് ലഭിച്ച ജനപ്രീതി കണക്കിലെടുത്ത് രണ്ടാം ഭാഗം ഒരുങ്ങുകയാണ്. 36 ദിവസത്തെ ചിത്രീകരണത്തിന് ശേഷം തിരുവനന്തപുരം ഷെഡ്യൂള്‍ പൂര്‍ത്തിയായ വിവരം സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. 
 
അഹമ്മദ് കബീറിന്റെ നിര്‍മ്മാണ കമ്പനിയായ മങ്കി ബിസിനസിന്റെ ബാനറിലാണ് ഈ വെബ് സീരീസ് ഒരുങ്ങുന്നത്.
 
ബാഹുല്‍ രമേശാണ് രണ്ടാം സീസണിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും ഹിഷാം അബ്ദുള്‍ വഹാബ് സംഗീതവും ഒരുക്കുന്നു.എഡിറ്റിംഗ് മഹേഷ് ഭുവനാനന്ദ്.

അനുബന്ധ വാര്‍ത്തകള്‍

Next Article