'അരവിന്ദന്റെ അതിഥികള്‍' വിജയത്തിന് ശേഷം രാജേഷ് രാഘവന്റെ തിരക്കഥ, നായകനായി ദിലീപ്!

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഏപ്രില്‍ 2024 (11:31 IST)
മലയാളത്തിന്റെ ജനപ്രിയനായകനാണ് ദിലീപ്. നടന്റെ റിലീസിന് ഒരുങ്ങുന്ന സിനിമയാണ് 'പവി കെയര്‍ ടേക്കര്‍'.അരവിന്ദന്റെ അതിഥികള്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം രാജേഷ് രാഘവന്‍ കഥയും തിരക്കഥയും ഒരുക്കുന്ന സിനിമ ആയത്തിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.
 അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രാജേഷ് ഒരു സിനിമയ്ക്ക് രചന നിര്‍വഹിക്കുന്നത്.വിനീത് കുമാറാണ് ഈ റൊമാന്റിക് കോമഡി എന്റര്‍ടെയ്‌നര്‍ സംവിധാനം ചെയ്യുന്നത്.
 
ത്രീ ഡോട്ട്‌സ്, ഒന്നും മിണ്ടാതെ, സ്വര്‍ഗത്തേക്കാള്‍ സുന്ദരം, വാദ്യാര്‍ തുടങ്ങിയവയാണ് രാജേഷ് രാഘവന്‍ രചന നിര്‍വ്വഹിച്ച മറ്റ് സിനിമകള്‍.
 
ഏപ്രില്‍ 26ന് പ്രദര്‍ശനത്തിന് എത്തുന്ന ചിത്രത്തില്‍ ദിലീപിനൊപ്പം 5 പുതുമുഖ നായികമാരും അണിനിരക്കുന്നു. ജോണി ആന്റണി, രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്. സിനിമയുടെ ട്രെയിലര്‍ ആണ് ശ്രദ്ധ നേടുന്നത്.
 
അയാള്‍ ഞാനല്ല, ഡിയര്‍ ഫ്രണ്ട് തുടങ്ങിയ സിനിമകള്‍ക്ക് ശേഷം വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article