മമ്മൂട്ടിക്ക് പിന്നാലെ ശോഭനയും ദൃശ്യത്തോട് നോ പറഞ്ഞു, കാരണം...

നിഹാരിക കെ.എസ്
ചൊവ്വ, 31 ഡിസം‌ബര്‍ 2024 (10:28 IST)
തൊണ്ണൂറുകളുടെ അവസാനമാണ് ശോഭന സിനിമയിൽ നിന്നും ബ്രേക്ക് എടുത്തത്. ഡാൻസിൽ ശ്രദ്ധ കേന്ദ്രീകരിച്ച ശോഭന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിരയിലൂടെ തിരിച്ചെത്തി. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശോഭന. കരിയറിൽ കടന്ന് വന്ന പാതകളെക്കുറിച്ച് സംസാരിക്കുകയാണ് ശോഭനയിപ്പോൾ. ബി​ഹൈന്റ്വുഡ്സ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭന മനസ് തുറന്നത്. തനിക്ക് നഷ്ടപ്പെട്ട സിനിമകളെക്കുറിച്ച് നടി സംസാരിച്ചു.
 
കരകാട്ടക്കാരൻ തനിക്ക് വന്ന സിനിമയായിരുന്നു. പക്ഷെ താൻ ആ സിനിമ ചെയ്തില്ലെന്ന് ശോഭന നിരാശയോടെ പറഞ്ഞു. ശോഭന വേണ്ടെന്ന് വെച്ച സിനിമകളിൽ ദൃശ്യവും ഉണ്ടായിരുന്നു. ചിത്രത്തിനായി ജീത്തു ജോസഫ് സ്ക്രിപ്റ്റ് വരെ ശോഭനയ്ക്ക് അയച്ചിരുന്നു. പക്ഷെ ശോഭന നോ പറയുകയായിരുന്നു. ആ സമയത്ത് വിനീത് ശ്രീനിവാസന്റെ തിര ചെയ്തുകൊണ്ടിരിക്കുകയായിരുന്നു ശോഭന. മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് മാത്രമാണ് കണ്ടത്. ആ കാലത്തിന് പറ്റുന്ന രീതിയിൽ വളരെ ഭം​ഗിയായി റീമേക്ക് എടുത്തു. പ്രിയദർശന് തെറ്റ് പറ്റില്ലല്ലോയെന്നും ശോഭന പറഞ്ഞു.
 
ശോഭനയ്ക്ക് പകരമാണ് സംവിധായകൻ മീനയെ കാസ്റ്റ് ചെയ്തത്. ദൃശ്യത്തിൽ മീന ആയിരുന്നു മോഹൻലാലിന്റെ നായിക. ദൃശ്യം വേണ്ടെന്ന് വെച്ചവരുടെ കൂട്ടത്തിൽ മമ്മൂട്ടിയുമുണ്ട്. ജീത്തു ജോസഫ് മമ്മൂട്ടിയുടെ അടുത്താണ് ദൃശ്യത്തിന്റെ കഥ ആദ്യം പറയുന്നത്. എന്നാൽ, സ്ക്രിപ്റ്റ് മമ്മൂട്ടിക്ക് വർക്കായില്ല. അങ്ങനെയാണ് മോഹൻലാൽ ദൃശ്യത്തിലെ ജോർജുകുട്ടി ആകുന്നത്. ബാക്കിയുള്ളത് ചരിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

Next Article