'ആദിപുരുഷ്' വാങ്ങാന്‍ ആളില്ല ,ഇതുവരെ ഒടിടി അവകാശങ്ങള്‍ വിറ്റുപോയില്ലെന്ന് റിപ്പോര്‍ട്ടുകള്‍

കെ ആര്‍ അനൂപ്
തിങ്കള്‍, 10 ജൂലൈ 2023 (14:39 IST)
500 കോടി ബജറ്റില്‍ ഒരുങ്ങിയ ആദിപുരുഷ് തിയേറ്ററുകളിലെ പ്രദര്‍ശനം ഏറെക്കുറെ അവസാനിച്ചു. എന്നാല്‍ സിനിമയ്ക്ക് ഒടിടി റിലീസ് ചെയ്യാന്‍ ആളെ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍.പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നും നിര്‍മ്മാതാക്കളെ സമീപിക്കുന്നില്ല എന്നാണ് വിവരം.ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് യൂട്യൂബില്‍ ചോര്‍ന്നതും ഒടിടി റിലീസിനെ ബാധിച്ചേക്കും എന്നും പറയപ്പെടുന്നു.
കോപ്പിറൈറ്റുമായി ബന്ധപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് യൂട്യൂബില്‍ നിന്നും പടം നീക്കം ചെയ്തു. എന്നാല്‍ രണ്ട് ദശലക്ഷം ആളുകള്‍ യൂട്യൂബിലൂടെ മാത്രം സിനിമ കണ്ടു എന്നാണ് വിവരം.ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രഭാസും കൃതി സനോണും പ്രധാന വേഷത്തില്‍ എത്തി. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article