'ക്ഷേത്രത്തില്‍ വെച്ചാണോ ഉമ്മ വയ്ക്കുന്നത്'; ആദിപുരുഷ് സംവിധായകനും നടിക്കുമെതിരെ വിമര്‍ശനം

Webdunia
വെള്ളി, 9 ജൂണ്‍ 2023 (12:17 IST)
തെന്നിന്ത്യന്‍ ആരാധകര്‍ ഏറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ആദിപുരുഷ് തിയറ്ററുകളിലേക്ക് എത്തുന്നത്. പ്രഭാസ് നായകനാകുന്ന ചിത്രത്തില്‍ കൃതി സനോണ്‍ ആണ് നായിക. ചിത്രത്തിന്റെ പ്രീ റിലീസ് കഴിഞ്ഞ ദിവസമാണ് നടന്നത്. തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്‌സിറ്റി സ്റ്റേഡിയം താരകരാമ പവലിയനില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 
 
ആദിപുരുഷിന്റെ സംവിധായകന്‍ ഓം റൗട്ട് പ്രീ റിലീസ് ചടങ്ങിനെത്തിയ നടി കൃതി സനോണിന് കവിളില്‍ ചുംബനം നല്‍കിയതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെച്ചാണ് കൃതിക്ക് ഓം റൗട്ട് ഉമ്മ കൊടുത്തത്. ചടങ്ങിന് ശേഷം യാത്ര പറയുമ്പോഴാണ് ഓം റൗട്ട് കൃതിയെ ആലിംഗനം ചെയ്യുകയും ഉമ്മ വയ്ക്കുകയും ചെയ്തത്. 
 
ക്ഷേത്ര പരിസരത്ത് വെച്ച് ചുംബിച്ചത് വളരെ മോശമായെന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പ്രധാന വിമര്‍ശനം. ബി.ജെ.പി നേതാവ് രമേഷ് നായിഡു നഗോത്തു ഇതിനെതിരേ പരസ്യപ്രതികരണവുമായി രംഗത്തു വന്നു. പരിപാവനമായ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിന് മുന്നില്‍ പൊതുമധ്യത്തില്‍ ഇതുപോലെ കെട്ടിപ്പിടിച്ചും ചുംബിച്ചും സ്നേഹം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് രമേഷ് നായിഡു നഗോത്തു ട്വീറ്റ് ചെയ്തു. ഇത് ചര്‍ച്ചയായതോടെ ഏതാനും സമയത്തിന് ശേഷം അദ്ദേഹം തന്റെ ട്വീറ്റ് നീക്കം ചെയ്തു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article