ആദ്യത്തേത് പ്രണയ വിവാഹം, ഒന്നിച്ച് ജീവിച്ചത് വെറും ഒരു മാസം; രണ്ടാം വിവാഹം ബന്ധുവിനെ, മേഘസന്ദേശത്തിലെ 'പ്രേതത്തിന്റെ' ജീവിതം ഇങ്ങനെ
മേഘസന്ദേശത്തില്‍ സുരേഷ് ഗോപിയുടെ കേന്ദ്ര കഥാപാത്രത്തെ പ്രണയിക്കുന്ന റോസി എന്ന ആത്മാവായാണ് രാജശ്രീ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. രാവണപ്രഭു എന്ന സിനിമയില്‍ സുഹ്‌റ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും രാജശ്രീ തന്നെ. മിസ്റ്റര്‍ ബ്രഹ്മചാരിയില്‍ മീനയുടെ സഹോദരി സിന്ധു എന്ന കഥാപാത്രത്തേയും രാജശ്രീ അവതരിപ്പിച്ചു. അതിനുശേഷം മലയാള സിനിമയില്‍ നിന്ന് നീണ്ട ഇടവേളയെടുത്ത താരം പിന്നീട് മലയാളത്തില്‍ അഭിനയിച്ചത് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ്. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ഗ്രാന്റ്മാസ്റ്റര്‍ ആയിരുന്നു അത്. ഗ്രാന്റ്മാസ്റ്ററില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ സൂസന്‍ എന്ന കഥാപാത്രത്തെയാണ് രാജശ്രീ അവതരിപ്പിച്ചത്. കന്നഡ, തമിഴ്, തെലുങ്ക് സിനിമകളിലും തെലുങ്ക് സീരിയലുകളിലും താരം സജീവമാണ്.
2009 ലാണ് രാജശ്രീയുടെ ആദ്യ വിവാഹം. മുസ്ലിം മതത്തില്‍ നിന്നുള്ള അന്‍സാരി രാജ എന്ന ആളെയാണ് രാജശ്രീ പ്രണയിച്ചു വിവാഹം കഴിച്ചത്. പ്രണയ വിവാഹം ആയിരുന്നെങ്കിലും ഈ ബന്ധം അധികം നീണ്ടു നിന്നില്ല. ഒരു മാസത്തിനു ശേഷം ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. 2010 ല്‍ തന്റെ ബന്ധു കൂടിയായ ബുജന്‍കാര്‍ റാവു എന്നയാളെ രാജശ്രീ വിവാഹം കഴിച്ചു. കംപ്യൂട്ടര്‍ എഞ്ചിനീയര്‍ ആണ് ഇദ്ദേഹം. വിജയവാഡയില്‍ വച്ച് സ്വകാര്യമായാണ് വിവാഹം നടന്നത്.