സിനിമയിൽ നിന്നും ഇടവേള എടുക്കേണ്ടി വന്നതിന്റെ കാരണം വെളിപ്പെടുത്തി നിവേദ

Webdunia
ശനി, 7 ഏപ്രില്‍ 2018 (16:03 IST)
മലയാളത്തിൽ റോമൻസിൽ നായികയായതിനു ശേഷം പിന്നീട് നിവേദയെകണ്ടിട്ടില്ല. മലയളത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും തമിഴിലും തെലുങ്കിലും നടി സജീവമായിരുന്നു. കഴിഞ്ഞ വർഷം തെലുങ്കിൽ പുറത്തിറങ്ങിയ ജൂനിയർ എൻ ടി ആർ സിനിമ ജയ് ലവ കുശക്ക് ശേഷം നടി സിനിമയിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിക്കുകയായിരുന്നു. 
 
ഈ വീട്ടുനിൽപിന്റെ കാരണം വ്യക്തമാക്കുകയാണ് തരം. പഠന ആവശ്യങ്ങൾക്ക് വേണ്ടിയാണ് സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നത് എന്നും തന്റെ അടുത്ത സിനിമ ഉടൻ തന്നെ പ്രഖ്യാപിക്കും എന്നുമാണ് താരം വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യങ്ങൾ നിവേദ തന്റെ ആരാധകരെ അറിയിച്ചത്. 
 
ദൃശ്യം സിനിമയുടെ തമിഴ് പതിപ്പായ പാപനാശത്തിലെ അഭിനയം നിവേദക്ക് ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് താരത്തിന്റെ അസാനിദ്യം ചർച്ചയായത്.

അനുബന്ധ വാര്‍ത്തകള്‍

Next Article