ലോഹിതദാസ് ചിത്രം സൂത്രധാരനിലൂടെ ദിലീപിന്റെ നായികയായാണ് മീര സിനിമയില്‍ അരങ്ങേറിയത്. പിന്നീട് ഗ്രാമഫോണ്‍, കസ്തൂരിമാന്‍, സ്വപ്‌നക്കൂട്, പാഠം ഒന്ന് ഒരു വിലാപം, ചക്രം, പെരുമഴക്കാലം, അച്ചുവിന്റെ അമ്മ, വിനോദയാത്ര, ഒരേ കടല്‍, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, മിന്നാമിന്നിക്കൂട്ടം, കല്‍ക്കട്ടാ ന്യൂസ് തുടങ്ങി ഒട്ടേറെ മികച്ച സിനിമകളില്‍ മീര അഭിനയിച്ചു. പാഠം ഒന്ന് ഒരു വിലാപത്തിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി.