കല്യാണിക്ക് ചോറ് വാരിക്കൊടുത്ത് ലിസി, അമ്മയുടെ സ്‌നേഹം, നടിയുടെ ഓണ വിശേഷങ്ങള്‍, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 28 ഓഗസ്റ്റ് 2023 (16:54 IST)
നടി ലിസിക്ക് ഇത്തവണത്തെ ഓണം ഇത്തിരി സ്‌പെഷ്യലാണ്. മകളും മരുമകള്‍ക്കൊപ്പമാണ് നടിയുടെ ആഘോഷം.മകള്‍ കല്യാണിയും മകന്‍ സിദ്ധാര്‍ത്ഥും സിദ്ധാര്‍ത്ഥിന്റെ ഭാര്യയായ മെലാനി ബാസ്സ് എന്നിവരോടൊപ്പം ഓണം ആഘോഷിക്കുന്ന വീഡിയോ ലിസി പങ്കുവെച്ചു.
 
ഓണക്കോടിയുടുത്ത് പൂക്കളമിട്ട് ഇലയില്‍ സദ്യ കഴിക്കുന്നത് വീഡിയോയില്‍ കാണാനാകുന്നു. കല്യാണിക്ക് ലിസി സ്‌നേഹത്തോടെ ചോറ് വാരി കൊടുക്കുന്നതും വീഡിയോയിലുണ്ട്. ഈ വര്‍ഷത്തെ ഓണത്തിന് വിവിധ ദിവസങ്ങളിലായി പകര്‍ത്തിയ ചിത്രങ്ങളും പങ്കുവെച്ചു. ഓരോ ദിവസവും ലിസി പൂക്കളം ഇട്ടിരുന്നു. ഒപ്പം തന്റെ പ്രിയപ്പെട്ടവര്‍ക്കും ആരാധകര്‍ക്കും ഓണാശംസകളും ലിസി നേര്‍ന്നു.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Lissy Lakshmi (@lissylakshmi)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍