ജയസൂര്യ ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്ത് അഭിനയിക്കാത്തത് അനൂപ് മേനോനും ആയുള്ള അഭിപ്രായ വ്യത്യാസം കാരണമോ?

തിങ്കള്‍, 28 ഓഗസ്റ്റ് 2023 (14:06 IST)
വി.കെ.പ്രകാശിന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ബ്യൂട്ടിഫുള്‍. അനൂപ് മേനോന്റെ തിരക്കഥയില്‍ വി.കെ.പി സംവിധാനം ചെയ്ത ബ്യൂട്ടിഫുള്ളിന് 12 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരുന്നു. ആദ്യ ഭാഗത്ത് ജയസൂര്യയും അനൂപ് മേനോനും ആണ് ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചത്. എന്നാല്‍ രണ്ടാം ഭാഗത്തിലേക്ക് വരുമ്പോള്‍ ജയസൂര്യ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചു കഴിഞ്ഞു. എന്തുകൊണ്ടാണ് ജയസൂര്യ ബ്യൂട്ടിഫുള്‍ സിനിമയുടെ രണ്ടാം ഭാഗത്ത് ഇല്ലാത്തത് ? 
 
അനൂപ് മേനോന്റെ കഥാപാത്രത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് രണ്ടാം ഭാഗം ഒരുക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മാത്രമല്ല മറ്റ് സിനിമകളുടെ തിരക്കുകളില്‍ ആയതിനാല്‍ ജയസൂര്യ ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്തില്‍ നിന്ന് മാറിനില്‍ക്കുന്നതാണെന്നും വിവരമുണ്ട്. അതേസമയം അനൂപ് മേനോനും ജയസൂര്യയും തമ്മില്‍ അകല്‍ച്ചയിലാണെന്ന് പോലും സോഷ്യല്‍ മീഡിയയില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ഒരുകാലത്ത് ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും.  
 
ബ്യൂട്ടിഫുള്‍ ആദ്യ ഭാഗത്ത് നായികയായി എത്തിയ മേഘ്‌ന രാജും രണ്ടാം ഭാഗത്തില്‍ ഉണ്ടായേക്കില്ല. മറ്റൊരു നായികയായിരിക്കും രണ്ടാം ഭാഗത്തില്‍ എന്നാണ് വിവരം. 2024 ജനുവരിയില്‍ ആയിരിക്കും ബ്യൂട്ടിഫുള്‍ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍