നടിയുടെ മയക്കുമരുന്ന് പാർട്ടി; നീക്കം പൊളിച്ച് പൊലീസ്, അശ്വതി ലഹരിമരുന്നിന് അടിമ - വിവരങ്ങള്‍ പുറത്ത്
ചൊവ്വ, 18 ഡിസംബര്‍ 2018 (07:53 IST)
ഫ്ലാറ്റിൽ മയക്കുമരുന്നു പാർട്ടിയും വിൽപനയും നടത്തി അറസ്‌റ്റിലായ സീരിയല്‍ നടി അശ്വതി ബാബു ലഹരി മരുന്നിന് അടിമയാണെന്ന് പൊലീസ്. പുറത്തുവിട്ടാലും ലഹരിമരുന്നില്ലാതെ ജീവിക്കാൻ പറ്റില്ല. വില്‍പനയേക്കാള്‍ കൂടുതല്‍ ഉപയോഗമാഗമായിരുന്നു ഇവര്‍ നടത്തിയിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
ഡ്രൈവറായ ബിനോ ഏബ്രഹാമിനെ ഉപയോഗിച്ചാണ് ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) അശ്വതി വാങ്ങിയിരുന്നത്. ബാംഗ്ലൂരില്‍ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നത്. പായ്‌ക്കറ്റില്‍ എന്താണെന്ന് പോലും ബിനോയ്‌ക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് പറയുന്നു.
താമസിച്ചിരുന്ന പാലച്ചുവട് ഡിഡി ഗോൾഡൻ ഗേറ്റ് ഫ്ലാറ്റിന്റെ പാർക്കിംഗ് സ്ഥലത്തു നിന്ന് അശ്വതിയെ പിടികൂടുമ്പോള്‍ കൈവശം ലഹരി മരുന്നുകളുണ്ടയായിരുന്നു. ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ കൂടുതൽ അളവിൽ മരുന്ന് കണ്ടെത്താനായിട്ടില്ല.
ഫ്ലാറ്റില്‍ ലഹരിമരുന്നു പാർട്ടി നടത്തുന്നതായി വിവരം കിട്ടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
അശ്വതിയെ പിടികൂടുമ്പോൾ ഇവരുടെ മാതാവും ഒരു ഗുജറാത്തി യുവതിയും ഫ്ലാറ്റിൽ ഉണ്ടായിരുന്നു. ഇവരെ ചോദ്യം ചെയ്തെങ്കിലും സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നും പൊലീസ് പറഞ്ഞു.