നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 8 ഒക്‌ടോബര്‍ 2024 (16:19 IST)
നടി മിനു മുനീറിനെ നിയമപരമായി നേരിടുമെന്ന് നടി ബീന ആന്റണി. നേരത്തെ ബീന ആന്റണിയുടെ ഭര്‍ത്താവ് മനോജ് ഒരു വീഡിയോയില്‍ മിനു മുനീറിനെ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ ബീന ആന്റണിക്കെതിരെ മിനു മുനീര്‍ രംഗത്തെത്തുകയായിരുന്നു. ഇവന്റെ സീരിയല്‍ നടി ഭാര്യയെ കുറിച്ച് എല്ലാവര്‍ക്കും അറിയാമെന്നും യോദ്ധ സിനിമയില്‍ നടന്ന കലാപ്രകടനം പറയുന്നില്ലെന്നുമാണ് മിനു മുനീര്‍ പറഞ്ഞത്.
 
ഇതിന് പിന്നാലെ ബീനാ ആന്റണി മറുപടിയുമായി എത്തുകയായിരുന്നു. സിനിമ രംഗത്ത് അവസരങ്ങള്‍ക്ക് വേണ്ടി ആരുടെയും പിന്നാലെ പോയിട്ടില്ലെന്നും പലതും വിളിച്ചു പറയുന്ന സ്ത്രീകളെ പോലെയല്ല തനിക്ക് അവസരങ്ങള്‍ കിട്ടിയതെന്നും ബീന ആന്റണി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article