ഷാജി കൈലാസിന്റെ ഇളയ മകന്‍ നായകന്‍, സുകുമാരക്കുറുപ്പായി നടന്‍ അബു സലിം, വരാനിരിക്കുന്നത് ത്രില്ലര്‍ ?

കെ ആര്‍ അനൂപ്

ചൊവ്വ, 5 മാര്‍ച്ച് 2024 (09:18 IST)
Rushin Shaji Kailas
സംവിധായകന്‍ ഷാജി കൈലാസിന്റെ ഇളയ മകന്‍ റുഷിന്‍ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന ചിത്രമാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്. സിനിമയുടെ ചിത്രീകരണം മാര്‍ച്ച് മൂന്നിന് പൂര്‍ത്തിയായി. തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലുമായാണ് ഷൂട്ട് പൂര്‍ത്തിയായത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അബു സലിം അവതരിപ്പിക്കുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Surya Krish (@imsuryakrish)

പ്രജീവം മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ നിര്‍മ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ജനുവരി മുപ്പത്തിയൊന്നിനാണ് ആരംഭിച്ചത്.ഫൈനല്‍സ്, രണ്ട് എന്നീ സിനിമകളുടെ നിര്‍മ്മാതാവ് പ്രജീവ് സത്യവ്രതനും പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ഷെബി ചൗഘട്ടും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഇത്.
 സൂര്യ കൃഷ്, ജോണി ആന്റണി, ടിനി ടോം, ഇനിയ, ശ്രീജിത്ത് രവി, സുജിത് ശങ്കര്‍, ദിനേശ് പണിക്കര്‍ ,സിനോജ് വര്‍ഗീസ്, ഇനിയ.വൈഷ്ണവ്, സോണിയ മല്‍ഹാര്‍, സാബു ഗുണ്ടുകാട്, സുന്ദര്‍, അഷറഫ് പാലയ്ക്കല്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. വി ആര്‍ ബാലഗോപാലാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.രജീഷ് രാമനാണ് ചായാഗ്രഹണം. എഡിറ്റിങ് സുജിത് സഹദേവന്‍. ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് മെജോ ജോസഫ് സംഗീതം നല്‍കുന്നു. വിനീത് ശ്രീനിവാസന്‍, അഫ്‌സല്‍ എന്നിവരാണ് ഗായകര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍