ജയം രവിയുടെ നായികയായി അനുപമ പരമേശ്വരന്‍, ത്രില്ലടിപ്പിക്കാന്‍ 'സൈറണ്‍' വരുന്നു

കെ ആര്‍ അനൂപ്

വെള്ളി, 17 നവം‌ബര്‍ 2023 (10:26 IST)
മലയാളത്തിന് പുറത്തും അനുപമ പരമേശ്വരന്‍ ചുവടുറപ്പിച്ചു കഴിഞ്ഞു. തെന്നിന്ത്യന്‍ സിനിമ ഒട്ടാകെ അറിയപ്പെടുന്ന താരമായി നടി മാറി. അനുപമയുടെ ഇനി വരാനിരിക്കുന്നത് ഒരു തമിഴ് ചിത്രമാണ്. ജയം രവി നായകനായി എത്തുന്ന സൈറണ്‍ ഒരുങ്ങുകയാണ്. പോലീസ് യൂണിഫോമില്‍ കെ ടി സുരേഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. 
 
ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ഇമോഷന്‍ ഡ്രാമയായാണ് സിനിമ ഒരുങ്ങുന്നത്.ബൃന്ദയാണ് കൊറിയോഗ്രാഫി. സംഗീതം ജിവി പ്രകാശ് കുമാര്‍.സെല്‍വകുമാര്‍ എസ്‌കെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. 
 ജയം രവിയുടെ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയ ചിത്രമാണ് ഇരൈവന്‍. നയന്‍താര ആയിരുന്നു നായിക.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍