കീര്‍ത്തി സുരേഷിനൊപ്പം ബോളിവുഡില്‍ തകര്‍ക്കാന്‍ 'ഗോദ' നടി വാമിഖയും,ആറ്റ്ലിയുടെ പുതിയ ചിത്രത്തെക്കുറിച്ച്

കെ ആര്‍ അനൂപ്

വെള്ളി, 28 ജൂലൈ 2023 (15:17 IST)
കീര്‍ത്തി സുരേഷ് ബോളിവുഡിലേക്ക്.ആറ്റ്ലിയുടെ അടുത്ത ചിത്രത്തില്‍ വരുണ്‍ ധവാനൊപ്പം നടി അഭിനയിക്കുന്നു.വാമിഖ ഗബ്ബിയും ടീമിനൊപ്പം ചേര്‍ന്നു എന്നതാണ് പുതിയ വാര്‍ത്ത.
 
കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് നിര്‍മ്മാതാക്കള്‍ മുംബൈയിലെ ഒരു ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. കീര്‍ത്തി സുരേഷിനെ നേരത്തെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു. ഇപ്പോള്‍ വാമികയെ കൂടി ചിത്രത്തിലേക്ക് കൊണ്ടുവരാനാണ് ടീം ശ്രമിക്കുന്നത്.
 
ടോവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഗോദക്ക് 6 വയസ്സ്. 2017 മെയ് 19 നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.
ഗുസ്തി ഇഷ്ടപ്പെടുന്ന പഴയ തലമുറയിലെ ചിലര്‍ താമസിക്കുന്ന കേരളത്തിലെ ഒരു ഗ്രാമത്തിലേക്ക് എത്തുന്ന പഞ്ചാബുക്കാരിയായ അദിതി സിംഗിനെ മനോഹരമായി വാമിഖ ഗബ്ബി അവതരിപ്പിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍