അബുദാബിയില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു

Webdunia
ശനി, 30 ഏപ്രില്‍ 2016 (10:11 IST)
അബുദാബി വിമാനത്താവളത്തില്‍ അറസ്റ്റിലായ നടന്‍ ജിനു ജോസഫിനെ വിട്ടയച്ചു. ജിനു തന്നെയാണ് അറസ്റ്റിലായ കാര്യവും വിട്ടയച്ച കാര്യവും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. നാലു മണിക്കൂര്‍ നീണ്ട നിയമനടപടികള്‍ തീര്‍ന്നതിന് ശേഷമാണ് ജിനു വിനെ വിട്ടയച്ചത്.
 
എല്ലാം ശരിയായി... തന്നെ സപ്പോര്‍ട്ട ചെയ്തവര്‍ക്കും തനിക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നതായും ജിനു ജോസഫ് പറഞ്ഞു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജിനു വ്യക്തമാക്കി. വിമാനജീവനക്കാരുടെ സമീപനം മോശമായതിനെത്തുടര്‍ന്ന് ചോദ്യം ചെയ്തതിനായിരുന്നു ജിനുവിനെ അറസ്റ്റ് ചെയ്തത്.
 
അറസ്റ്റ് ചെയ്യുനതിന് മുന്‍പ് ജീവനക്കാരുടെ പെരുമാറ്റത്തെ കുറിച്ച് ജിനു ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് നടന്ന്ത്. അതിനുശേഷവും ജിനു ഫെയ്സ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. അറസ്റ്റ് ചെയ്തു എന്നറിയിച്ചുകൊണ്ടായിരുന്നു അത്.
Next Article