വളരെ പെട്ടന്നായിരുന്നു ചിത്രം 50 കോടി ക്ലബിൽ ഇടം പിടിച്ചത്. ചിത്രം നൂറ് കോടി കടക്കും എന്നായിരുന്നു സിനിമാ വിദഗ്ധർ പറഞ്ഞത്. എന്നാൽ, നൂറിന്റെ പടിവാതിൽക്കൽ വരെ എത്താനേ അബ്രഹാമിന്റെ സന്തതികൾക്ക് കഴിഞ്ഞുള്ളു.
സിനിമയുടെ മുഴുവൻ കളക്ഷൻ പുറത്തുവിടാഞ്ഞത് ഒരു മത്സരത്തിന് കാരണമാകണ്ട എന്ന് കരുതിയാണ്. എന്നാൽ, മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി അബ്രഹാമിന്റെ സന്തതികൾ മാറിയെന്ന് അണിയറ പ്രവർത്തകർ തന്നെ അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴിതാ ചിത്രത്തിന്റെ ഫൈനൽ കളക്ഷൻ 77 കോടിയാണെന്ന് റിപ്പോർട്ടുകൾ.
130 കോടി കളക്ഷൻ സ്വന്തമാക്കിയ പുലിമുരുകൻ ആണ് ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ രാമലീല അബ്രഹാമിന്റെ സന്തതികളുടെ പിന്നിലാണ്. അതേസമയം, കളക്ഷൻ റിപ്പോർട്ടിന്റെ ക്രത്യമായ കണക്ക് പുറത്തുവിടാൻ അണിയറ പ്രവർത്തകർ ഇപ്പോഴും തയ്യാറായിട്ടില്ല.