പുതുമുഖ സംവിധായകരേയും പുതുമുഖ നടന്മാരേയും സപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും. മമ്മൂട്ടി തന്നെ പറഞ്ഞിട്ടുണ്ട്, ‘എനിക്കിനി ഒന്നും നേടാനില്ല. ഞാൻ കാരണം കയറിവരുന്ന കുട്ടികൾ ഉണ്ടെങ്കിൽ അവർ വരട്ടെ’ എന്ന്.
എന്നാൽ, പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന മമ്മൂട്ടി ഒരിക്കൽ ഒരു പുതുമുഖത്തെ ചെറുതല്ലാത്ത രീതിയിൽ ഒന്ന് ഭയപ്പെടുത്തി. അത് മറ്റാരുമല്ല, ആനന്ദം എന്ന ചിത്രത്തിലൂടെ ഫേമസ് ആയ റോഷൻ ആണ്. ആനന്ദം ആണ് ആദ്യം റിലീസ് ആയതെങ്കിലും റോഷന്റെ ആദ്യചിത്രം മമ്മൂട്ടിക്കൊപ്പമുള്ള പുതിയനിയമം ആയിരുന്നു.
സംവിധായകൻ എകെ സാജന്റെ അനുവാദത്തോടെ റോഷൻ മമ്മൂട്ടിക്കരികിലേക്ക് പരിചയപ്പെടാൻ ചെന്നു. ആര്യൻ എന്ന കഥാപാത്രം ചെയ്യാനായി എത്തിയതാണെന്നും പറഞ്ഞു പരിചയപെട്ടു. അപ്പോൾ എന്ത് ചെയ്യുന്നവെന്നും എത്ര വയസ് ഉണ്ടെന്നും ചോദിച്ചു. റോഷൻ പ്രായം പറഞ്ഞപ്പോൾ മമ്മൂട്ടി സാജനോട് ചോദിച്ചു ,ഈ പ്രായം നമ്മുടെ കഥാപാത്രത്തിന് അല്പം ഓവറല്ലേ.. ? ഞെട്ടിയത് റോഷൻ ആണ്.