കോടികൾ വാരി ഡെറിക് എബ്രഹാം, മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ പൃഥ്വിയ്ക്കും പാര്‍വ്വതിയ്ക്കും ആകുമോ?

Webdunia
ബുധന്‍, 11 ജൂലൈ 2018 (15:26 IST)
ഈ വർഷത്തെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഹിറ്റ് ചിത്രം ഏതെന്ന് ചോദിച്ചാൽ ഒരൊറ്റയുത്തരമേ ഉണ്ടാവുകയുള്ളു- അബ്രഹാമിന്റെ സന്തതികൾ. ഈ വർഷത്തെ ആദ്യ 50 കോടി കളക്ഷൻ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് അബ്രഹാമിന്റെ സന്തതികൾ. കഴിഞ്ഞ മാസം 15നാണ് ഷാജി പാടൂർ സംവിധാനം ചെയ്ത ചിത്രം റിലീസ് ആയത്. 
 
ബിഗ് റിലീസായി സിനിമകള്‍ എത്തുകയാണ്. അതിന്റെ തുടക്കമായിരുന്നു അബ്രഹാമിന്റെ സന്തതികൾ. അതോടൊപ്പം, ജയസൂര്യയുടെ ഞാൻ മേരിക്കുട്ടിയും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. 
 
മലയാളത്തില്‍ പൃഥ്വിരാജ് പാര്‍വ്വതി കൂട്ടുകെട്ടിലെത്തിയ മൈ സ്റ്റോറിയാണ് ഈ മാസം തിയറ്ററുകളിലേക്ക് എത്തിയത്. പിന്നാലെ മോഹന്‍ലാലിന്റെ നീരാളി, പൃഥ്വിരാജിന്റെ കൂടെ റിലീസിനെത്തുന്നു. മൈ സ്റ്റോറിയ്ക്ക് പക്ഷേ പ്രതീക്ഷിച്ച പ്രതികരണമല്ല ലഭിക്കുന്നത്. 
 
മികച്ച തുടക്കം കിട്ടിയ സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു അബ്രഹാമിന്റെ സന്തതികൾ. 25 ദിവസം പിന്നിടുമ്പോള്‍ അമ്പത് കോടി ക്ലബ്ബിലേക്ക് ചിത്രം തുവട് വെച്ചിരിക്കുകയാണ്. മമ്മൂട്ടി ചിത്രത്തോട് മത്സരിക്കുകയാണ് ‘മൈ സ്റ്റോറി.
 
കോസ്റ്റിയൂം ഡിസൈനറായ റോഷ്നി ദിനകര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് മൈ സ്റ്റോറി. വലിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും മറികടന്നായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. ആദ്യദിനം പതുങ്ങിയാണ് തുടങ്ങിയത്. ബോക്‌സോഫീസില്‍ അവറേജ് ഓപ്പണിംഗാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article