പാർവതിയും പൃഥ്വിയും മിണ്ടിയില്ല, സപ്പോർട്ടുമായി മമ്മൂട്ടിയും മോഹൻലാലും- കളത്തിലിറങ്ങി അജു വർഗീസ്

ബുധന്‍, 11 ജൂലൈ 2018 (11:13 IST)
പൃഥ്വിരാജ്- പാർവതി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘മൈ സ്റ്റോറി’യെ തകർക്കാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടെന്ന് സംവിധായിക റോഷ്നി ദിനകർ. 18 കോടി മുടക്കിയാണ് ചിത്രം റിലീസ് ചെയ്‌തത്. പാർവതിയും പൃഥ്വിയും ചിത്രത്തിനായി സംസാരിച്ചില്ലെങ്കിലും മോഹൻലാലും മമ്മൂട്ടിയും സിനിമയ്ക്കൊപ്പം നിൽക്കുമെന്ന് അറിയിച്ചതായി സംവിധായക തന്നെ വ്യക്തമാക്കിയിരുന്നു. 
 
ഇപ്പോഴിതാ, ചിത്രത്തിന് പൂർണ പിന്തുണ നൽകി രംഗത്തെത്തിയിരിക്കുകയാണ് നടൻ അജു വർഗീസ്. ഒരു വ്യക്തിയെ മാത്രം ഉന്നം വച്ചുള്ള ആക്രമണം നല്ലതെന്നും കുറയ്ക്കണമെന്നും അജു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. 
 
അജുവിന്റെ വാക്കുകൾ:
 
മൈ സ്റ്റോറി' എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്. വളരെ നല്ല അഭിപ്രായം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ ഒരു വ്യക്തിയെ മാത്രം ലക്ഷ്യം വച്ച് നടക്കുന്ന ആക്രമണം ഇപ്പോള്‍ ആ സിനിമയിലേക്കും നടക്കുന്നുണ്ട്. ഇതിന്റെ ബഡ്ജറ്റൊക്കെ വളരെ വലുതാണ്. ആ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത് പോര്‍ച്ചുഗലിലും മറ്റ് വിദേശ നാടുകളിലും ആണ്. നല്ലൊരു പ്രണയ കഥയാണ് സസ്പന്‍സുണ്ട്. അതുകൊണ്ട് ഈ ഒരു പ്രവണത ഒന്ന് കുറച്ചാല്‍ വളരെ നല്ലതായിരുന്നു. കാരണം, എത്രയോ പേരുടെ പരിശ്രമമാണ് ഈ സിനിമ. എന്റെ എല്ലാ പിന്തുണയും മൈ 'സ്റ്റോറി'ക്കുണ്ട്. അജു പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍