'അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും'; മെയ് 25-ന് തിയറ്ററുകളിലേക്ക്

വ്യാഴം, 24 മെയ് 2018 (09:03 IST)
ടോ​വി​നോ തോ​മ​സ്, പി​യാ വാ​ജ്പെ​യ് എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി.​ആ​ർ. വി​ജ​യ​ല​ക്ഷ്മി സം​വി​ധാ​നം ചെ​യ്യു​ന്ന 'അ​ഭി​യു​ടെ ക​ഥ അ​നു​വി​ന്‍റെ​യും' മെയ് 25​-ന് തിയറ്ററുകളിലേക്ക്.
 
യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയൊരുക്കുന്ന ചിത്രത്തിൽ ഒരു സോഫ്‌റ്റ്‌വെയർ എൻജിനിയറുടെ കഥാപാത്രമാണ് ടോവിനോ അവതരിപ്പിക്കുന്നത്. ഗ്രാമീണ പെൺകുട്ടിയുടെ കഥാപാത്രവുമായാണ് പിയ എത്തുന്നത്. ഇവർ ഇരുവരും പരിചയപ്പെടുകയും സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവബഹുലമായ കഥയുമാണ് ചിത്രത്തിന്റെ പ്രമേയം.
 
ടോവിനോയുടെ കോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. തമിഴിലും മലയാളത്തിലും ഒരേ സമയം ചിത്രം നിർമ്മിക്കുന്നുണ്ട്. ഉദയഭാനു, മഹേശ്വരൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. പ്രഭു, സുഹാസിനി, രോഹിണി, മഹേഷ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ. യൂ​ഡി​ലി ഫി​ലിം​സി​ന്‍റെ ബാനറിൽ സ​രി​ഗ​മ ഇ​ന്ത്യ ലി​മി​റ്റ​ഡ് ആണ് ചിത്രം നിർമിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍