വാശി പിടിച്ച് നേടിയെടുത്ത വിവാഹം, വീട്ടുകാർ എതിരായിരുന്നു: ബാലയുമായുള്ള അമൃതയുടെ വിവാഹം നടന്നതിനെ കുറിച്ച് അഭിരാമി

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (12:14 IST)
അഭിരാമി സുരേഷും അമൃത സുരേഷും ഗായികമാരാണ്. അമൃത സുരേഷിന്റെ ആദ്യഭർത്താവ് നടൻ ബാല ആയിരുന്നു. ഗായികയായി തിളങ്ങി നിന്ന സമയത്തായിരുന്നു അമൃതയുടെ വിവാഹം. സങ്കീർണമായ കുടുംബജീവിതത്തിനൊടുവിൽ ബാലയുമായി ഒത്തുപോകാൻ കഴിയില്ലെന്ന് മനസിലാക്കിയ അമൃത ഡിവോഴ്സ് ഫയൽ ചെയ്യുകയായിരുന്നു. ഏറെ നാൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ ഇരുവരും വിവാഹമോചിതരായി. 
 
അമൃതയുമായുള്ള ഡിവോഴ്‌സിന് ബാല രണ്ട് വിവാഹം കഴിച്ചു. അമൃത ഗോപി സുന്ദറുമായി ലിവിങ് ടുഗെതരിൽ ആയിരുന്നെങ്കിൽ അത് ബ്രേക്ക് അപ് ആയി. അമൃത ഇതുവരെ പുനർവിവാഹം ചെയ്തിട്ടില്ല. ഇപ്പോഴിതാ, ബാലയുമായുള്ള അമൃതയുടെ വിവാഹം നടന്നത് ഏറെ നാടകീയമായ സംഭവങ്ങൾക്കൊടുവിൽ ആയിരുന്നുവെന്ന് സഹോദരി അഭിരാമി പറയുന്നു.
 
'ചേച്ചിയും അനുഭവം മുന്നിലുള്ളതിനാല്‍ തന്നെ ഒരു പേടിയാണ്. എന്റെ അച്ഛന്റേയും അമ്മയേടും പരിശുദ്ധ സ്നേഹം ആയതുകൊണ്ട് അവരുടെ ബന്ധം മുന്നോട്ട് പോയി. എന്റെ ചേച്ചിയുടെ സ്നേഹം പരിശുദ്ധമല്ലാത്തതുകൊണ്ടല്ല, ആ ബന്ധം ബ്രേക്ക് അയത്. അമൃത സുരേഷ് വളരെ ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിച്ച വ്യക്തിയാണ്. അവർ എന്തുമാത്രം സ്നേഹിച്ചും വാശിപിടിച്ചുമാണ് ആ കല്യാണത്തിന് വേണ്ടി നിന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. 
 
അപ്പുറത്ത് നില്‍ക്കുന്ന ആള്‍ വലിയ വീട്ടിലെ ആള്‍ ആണല്ലോ. ഞങ്ങള്‍ തുടക്കത്തില്‍ ഈ വിവാഹത്തിന് എതിരായിരുന്നു. രണ്ടുപേരുടെ തലങ്ങളും വ്യത്യാസമായിരുന്നു. ഈ ജനറേഷനിലേക്ക് വരികയാണെങ്കില്‍ എല്ലാം ഒത്ത ഒരാള്‍ വരികയാണെങ്കില്‍ മാത്രമേ കല്യാണം കഴിക്കാന്‍ സധിക്കുകയുള്ളു', അഭിരാമി പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article