മേമന്റെ വധശിക്ഷയെ എതിര്‍ത്ത് ആഷിഖ് അബു; അനുകൂലിച്ച് ജൂഡ് ആന്റണി

Webdunia
വ്യാഴം, 30 ജൂലൈ 2015 (15:16 IST)
യാക്കൂബ് മേമന്റെ വധശിക്ഷ സോഷ്യല്‍ മീഡിയയിലും ചൂടേറിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയത്. മേമന്റെ വധശിക്ഷയെ എതിര്‍ത്തും അനുകൂലിച്ചും നിരവധിയാളുകള്‍ രംഗത്തെത്തി. വധശിക്ഷയെ എതിര്‍ത്ത്  സംവിധായകന്‍ ആഷിഖ് അബു രംഗത്തെത്തി. “കൈകളില്‍ രക്തം പുരണ്ടിരിക്കുന്നു യുവര്‍ ഓണര്‍ !” എന്നായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം.  

മേമന്റെ വധശിക്ഷയെ അനുകൂലിച്ച് ഓം ശാന്തി ഓശാനയുടെ സംവിധായകന്‍ ജൂഡ് ആന്റണി രംഗത്തെത്തി. നിരപരാധികള്‍ മരിക്കാന്‍ കാരണക്കാര്‍ ആരായാലും മരണ ശിക്ഷക്ക് അര്‍ഹരാണ്. ജാതി മത ചിന്തകള്‍ക്ക് അവിടെ സ്ഥാനമില്ലെന്ന് ജൂഡ് തന്റെ ഫേസ്ബുക്ക് പേജില്‍ പറഞ്ഞു.