'അവിശ്വസനീയമാണ് ഈ കഥാപാത്രം' - മമ്മൂട്ടിയെ പ്രശംസിച്ച് ആമിർ ഖാൻ!

Webdunia
ചൊവ്വ, 6 ഫെബ്രുവരി 2018 (08:03 IST)
മെഗാസ്റ്റാർ മമ്മൂട്ടിയെ പ്രശംസിച്ച് ബോളിവുഡ് താരം ആമിര്‍ ഖാൻ. മമ്മൂട്ടി തനിക്ക് ആരാധനാപാത്രമാണെന്നും കഥാപാത്രങ്ങള്‍ വികസിപ്പിക്കുന്നതില്‍ അദ്ദേഹം കാണിക്കുന്ന തന്മയത്വം അവിശ്വസനീയമാണെന്നും ആമിര്‍ ഖാന്‍ പറഞ്ഞു. മമ്മൂട്ടിയുടെ ഏറ്റവും പുതിയ തമിഴ് ചിത്രമായ പേരന്‍പിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ആമിര്‍ ഖാന്‍ മമ്മൂട്ടിയെക്കുറിച്ച് പറഞ്ഞതായുള്ള പ്രസ്താവന ഷെയര്‍ ചെയ്തിരിക്കുന്നത്.
 
അന്താരാഷ്ട്ര ചലച്ചിത്ര വേദികളില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ ചിത്രമാണ് പേരന്‍പ്. മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയത്തെ തേടിയും നിരവധി പ്രശംസകള്‍ എത്തിയിരുന്നു. ആമിർ ഖാൻ പേരൻപ് കണ്ടിട്ടാണോ ഇങ്ങനെയൊരു അഭിപ്രായം പങ്കുവെച്ചതെന്ന് വ്യക്തമല്ല. ഏതായാലും ആമിർ ഖാന്റെ വാക്കുകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
 
റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലിലെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനു പിന്നാലെ നെറ്റ്‌വര്‍ക്ക് ഫോര്‍ ദ പ്രമോഷന്‍ ഓഫ് ഏഷ്യന്‍ സിനിമ അവാര്‍ഡ് നോമിനേഷനും ചിത്രത്തെ തേടി എത്തിയിരുന്നു. ദേശീയ അവാർഡ് ജേതാവായ റാം ആണ് പേരൻപിന്റെ സംവിധായകൻ.

അനുബന്ധ വാര്‍ത്തകള്‍

Next Article