പ്രണയാർദ്രമാണ് മഞ്ജൂവും ടൊവിനോയും!

ചൊവ്വ, 6 ഫെബ്രുവരി 2018 (09:49 IST)
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം കഥ പറയുന്ന 'ആമി'യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈ പാട്ടിൽ കൃഷ്ണ ഭഗവാനോടുള്ള അവരുടെ പ്രണയമാണു വിഷയം. കമൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മഞ്ജു വാര്യരാണ് നായിക. മഞ്ജുവും ടൊവിനോയും ആണ് പാട്ടിലെ പ്രധാന ആകർഷണം. 
 
പ്രണയമയീ രാധാ... എന്ന ഗാനം റഫീഖ് അഹമ്മദാണ് എഴുതിയത്. എം.ജയചന്ദ്രന്റേതാണു സംഗീതം. ശ്രേയ ഘോഷാലും വിജയ് യേശുദാസും ചേര്‍ന്നാണീ പാട്ടു പാടിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍