മയക്കുമരുന്ന് ഉപയോഗിക്കുന്ന നാല് നടന്മാരിൽ ഒരാളുടെ ഭാര്യയും ലഹരിക്ക് അടിമ, ജീവിതം കുടിച്ചും വലിച്ചും ഒട്ടിച്ചും തീർക്കുന്നത് കാണുമ്പോൾ കഷ്ടം തോന്നുന്നു: ശാന്തിവിള ദിനേശ്

അഭിറാം മനോഹർ

ചൊവ്വ, 22 ഏപ്രില്‍ 2025 (19:21 IST)
മലയാള സിനിമയിലെ ലഹരി ഉപയോഗം ഷൈന്‍ ടോം ചാക്കോ വിഷയത്തോടെ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. പോലീസ് സംഘത്തിന് മുന്നില്‍ തന്നെ കൂടാതെ പ്രബലരായ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നവരാണെന്ന വെളിപ്പെടുത്തല്‍ ഷൈന്‍ ടോം ചാക്കോ നടത്തിയിരുന്നു. ഇതിന് പിന്നാലെ ഷൈന്‍ ടോം ചാക്കോ അല്ലാതെ നാലോളം നായകന്മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകനായ ശാന്തിവിള ദിനേശ്. എല്ലും പല്ലും പൊടിഞ്ഞ് ചുരുങ്ങിയത് നാല് നടന്മാരെങ്കിലും മരിച്ചാല്‍ മലയാള സിനിമ രക്ഷപ്പെടുമെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
 
 ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള നാലോളം നടന്മാര്‍ ഇതെല്ലാം ഉപയോഗിക്കുന്നവരാണ് . ഈ നാല് നടന്മാരില്‍ ഒരാളുടെ ഭാര്യയും ഇതെല്ലാം ഉപയോഗിക്കുമെന്നാണ് ഒരാള്‍ എന്നോട് പറഞ്ഞത്. വള്ളികൊള്ളി പോലെയാണ് ആ പെണ്ണിരിക്കുന്നത്. കണ്ടിട്ട് കഷ്ടം തോന്നു. വലിച്ചും കുടിച്ചും ഒട്ടിച്ചും അവര്‍ ജീവിതം തീര്‍ക്കും.മലയാള സിനിമ ഇത്തരമൊരു അവസ്ഥയിലാണെന്ന് പറഞ്ഞ ശാന്തിവിള ദിനേശ് മറ്റൊരു നടനെയും വിമര്‍ശിച്ചു. മിമിക്രിയിലൂടെ സിനിമയിലെത്തി ഇപ്പോള്‍ അത്യാവശ്യം നന്നായി വേഷങ്ങള്‍ ചെയ്യുന്ന ഒരു നടന്റെ മകന്‍ പണത്തിന്റെ കൊഴുപ്പ് വന്നപ്പോള്‍ അയല്‍ക്കാരെ ഉറങ്ങാന്‍ സമ്മതിക്കാതെ രാത്രി 2 മണിക്കും 3 മണിക്കും റോഡിലൂടെ കാറോടിക്കും. അയല്‍ക്കാരന്‍ കേസ് കൊടുത്തു. എന്നെ വിളിച്ചു. ഞാന്‍ ആ മിമിക്രിക്കാരനെ വിളിച്ചു സംസാരിച്ചു. പോലീസ് കേസ് കൊടുക്കട്ടെ, ഞാനിപ്പോള്‍ തന്നെ മനോജ് എബ്രഹാമിനെ വിളിക്കുമെന്നാണ് അയാള്‍ പറഞ്ഞത്. പണത്തിന്റെ അഹങ്കാരമാണ്. ശാന്തിവിള ദിനേശ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍