എന്നാൽ സംഭവത്തിന്റെ ഉത്തരവാദി ആരെന്ന് ഖാലിദ് വ്യക്തമാക്കുന്നില്ല. 'ആരുടേയും പേരുകൾ വെളിപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല. അഭിനയം തുടങ്ങിയ കാലത്താണ് എന്നെ ഒരാൾ അപമാനിക്കാൻ ശ്രമിച്ചത്. അന്ന് എനിക്ക് ഇരുപത്തിയൊന്ന് വയസ്സ്. അയാൾ ഒരിക്കൽ എന്റെ പാന്റ്‌സിന്റെ ഉള്ളിലൂടെ കൈകടത്താൻ ശ്രമിച്ചു. എന്നാൽ ഞാൻ അയാളെ തള്ളിമാറ്റി. എന്നെ വെറുതേ വിടാൻ പറഞ്ഞു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, പലർക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്' ഖാലിദ് പറഞ്ഞു.