മികച്ച നടൻ റമി മാലിക്ക്; നടി ഒളിവിയാ കോൾമാൻ; ബൊഹീവിയൻ റാപ്സ്ഡിക്ക് നാല് പുരസ്ക്കാരം

തിങ്കള്‍, 25 ഫെബ്രുവരി 2019 (14:30 IST)
91മത് ഓസ്കാർ പുരസ്കാങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുളള അവാർഡ് റമി മാലിക്ക് സ്വന്തമാക്കി. ബ്രയാൻ സിംഗർ സംവിധാനം ചെയ്ത ബൊഹീവിയൻ റാപ്സഡിയിലെ അഭിനയത്തിനാണ് പുരസ്കാരം.

ഒളിവിയാ കോൾമെനാണ് മികച്ച നടി. ദി ഫേവറിറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്ക്കാരം.

ഗ്രീൻ ബുക്കാണ് മികച്ച ചിത്രം. മികച്ച സംവിധായകൻ അൽഫോൻസോ ക്വാറോൺ, ചിത്രം റോമ. മികച്ച വിദേശ ഭാഷാ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടതും, മികച്ച ഛായാഗ്രഹണത്തിനുളള അവാർഡും നെറ്റ്ഫ് ളിക്സ് ചിത്രമായ റോമയ്ക്കാണ്. അൽഫോൻസാ ക്വാറോൺ തന്നെയാണ് ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നത്.

അഞ്ച് നാമനിർദേശം നേടിയ ബൊഹീമിയൻ റാപ് സഡി നാല് അവാഡുകൾ കരസ്ഥമാക്കി. മികച്ച ശബ്ദ ലേഖനത്തിനും ശബ്ദ മിശൃണത്തിനും ചിത്ര സംയോജനത്തിനുമുളള അവാർഡും ചിത്രത്തിനാണ്.

മികച്ച സഹനടിക്കുളള പുരസ്ക്കാരം റെജിന കിങിനാണ്. ഇഫ് ബിൽ സ്ട്രീറ്റ് കുഡ് ടോക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാർഡ്. ഗ്രീവ് ബുക്കിലെ അഭിനയത്തിന് മികച്ച സഹനടനുളള അവാർഡ് മഹേർഷല അലി നേടി. മികച്ച ഗാനത്തിനുളള പുരസ്ക്കാരം ലേഡി ഗാഗയ്ക്കാണ്. മികച്ച പശ്ചാത്തല സംഗീതം ബ്ലാക്ക് പാന്തറിനാണ്.

ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച പീരീഡ് എൻഡ് ഓഫ് സെൻസറിനാണ് മികച്ച ഡോക്യുമെന്ററിക്കുളള അവാർഡ്. 24 വിഭാഗങ്ങളിലാണ് അവാർഡ് നൽകുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍