ഏഷ്യയുടെ ഓസ്‌കാർ എന്നറിയപ്പെടുന്ന ഷാങ്‌ഹായ് ചലച്ചിത്രമേളയിൽ മമ്മൂട്ടി ചിത്രമായ പേരൻപിന് ഗംഭീര വരവേൽപ്പ്. ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് നിറഞ്ഞ കൈയടിയോടെയാണ് പ്രേക്ഷർ ഏറ്റുവാങ്ങിയത്. ഇതുകൂടാതെ ആദ്യം റോട്ടർഡാം ഫിലിം ഫെസ്‌റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചപ്പോഴും മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്.
സമുദ്രക്കനി, ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീര്‍ എന്നിവരും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു.