50 കോടിയും കടന്ന് രാമനുണ്ണിയുടെ ജൈത്രയാത്ര!

Webdunia
ബുധന്‍, 1 നവം‌ബര്‍ 2017 (11:52 IST)
രാമനുണ്ണിയുടെ ജൈത്രയാത്ര തുടരുകയണ്. 50 കോടിയും കടന്ന്. അരുണ്‍ ഗോപി സംവിധാനം ചെയ്ത ഈ പൊളിറ്റിക്കല്‍ ത്രില്ലര്‍ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടത്തിന് മറ്റൊരു പുലിമുരുകനാണ് സമ്മാനിച്ചിരിക്കുന്നതെന്ന് വ്യക്തം.
 
ജനപ്രിയ നായകന്റെ രണ്ടാമത്തെ 50 കോടി ചിത്രമാണ് രാമലീല.12500 ഷോസ്സ് കേരളത്തിൽ തികച്ച ഈ വ൪ഷത്തെ രണ്ടാമത്തെ ചിത്രം എന്ന പ്രത്യേകതയും രാമലീലയ്ക്ക് ഉണ്ട്. ഈ വ൪ഷം എറ്റവും കൂടുതല്‍ കേരളാ കളക്ഷ൯ നേടിയ ചിത്രം എന്ന ഖ്യാതിയും രാമലീലക്ക് സ്വന്തം.
 
ദിലീപിന്‍റെ തകര്‍പ്പന്‍ പെര്‍ഫോമൻസും വേറിട്ട ഡറക്ഷനും ചിത്രത്തിനു മാറ്റു കൂട്ടി. സിദ്ദിഖ്, രാധിക ശരത്കുമാർ, പ്രയാഗ മാർട്ടിൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.   

അനുബന്ധ വാര്‍ത്തകള്‍

Next Article