16 രാജ്യങ്ങളില്‍ 25 ദിവസങ്ങള്‍ പ്രദര്‍ശനം,'ജനഗണമന' വേള്‍ഡ് വൈഡ് ബ്ലോക്ക് ബസ്റ്റര്‍

കെ ആര്‍ അനൂപ്

വെള്ളി, 20 മെയ് 2022 (16:54 IST)
തുടര്‍ച്ചയായി 25 ദിവസങ്ങള്‍ അതും 16 രാജ്യങ്ങളില്‍ നിറഞ്ഞ സദസ്സില്‍ ജനഗണമന പ്രദര്‍ശനം തുടരുകയാണെന്ന് സംവിധായകന്‍ ഡിജോ ജോസ് ആന്റണി പറഞ്ഞു. ജനഗണമന വേള്‍ഡ് വൈഡ് ബ്ലോക്ക് ബസ്റ്റര്‍ ആണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അണ്‍സ്റ്റോപ്പബിള്‍ എന്ന ഹാഷ് ടാഗിലാണ് പുതിയ വിവരം കൈമാറിയത്.
ചിത്രം ഒ.ടി.ടി റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്‌ലിക്‌സ് ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.മെയ് 27ന് സ്ട്രീമിങ് ആരംഭിക്കും.
ഏപ്രില്‍ 28നാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. റിലീസായി അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രം 20 കോടിയിലധികം നേടിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍