മലയാള സിനിമ പുതിയ ഉയരങ്ങളിലേക്ക്.ചിദംബരം സംവിധാം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് 200 കോടി ക്ലബ്ബില്‍. ഇതാദ്യമായി 200 കോടി ക്ലബില്‍ മലയാള സിനിമ എത്തുന്നത്. 25 ദിവസം കൊണ്ടാണ് പുതുചരിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് എഴുതിയത്.ഫെബ്രുവരി 22 ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. ഇതുവരെ സിനിമ നേടിയ കളക്ഷന്റെ വിവരങ്ങള്‍ നോക്കാം.
തമിഴ് ഡബ്ബിങ്ങില്ലാതെ ഒരു സിനിമ 50 കോടി തമിഴ്‌നാട്ടില്‍ നേടുന്നത് ആദ്യമായാണ്. കേരളത്തില്‍ നിന്ന് മാത്രം 60 കോടി ചിത്രം കളക്ട് ചെയ്തു. കര്‍ണാടകയില്‍ 11 കോടി കടന്നു കുതിപ്പ് തുടരുകയാണ്.റെസ്റ്റ് ഓഫ് ഇന്ത്യ 68 കോടി കളക്ഷനും ചിത്രം നേടി. തീര്‍ന്നില്ല.
അമേരിക്കയില്‍ നിന്ന് എട്ട് കോടി രൂപ സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. 200 കോടിയിലും സിനിമ നിക്കില്ലെന്ന് ഉറപ്പായി. കുട്ടികളുടെ പരീക്ഷാകാലം കൂടി കഴിയുന്നതോടെ കൂടുതല്‍ ആളുകള്‍ മഞ്ഞുമ്മല്‍ ബോയ്‌സ് കാണാന്‍ തിയറ്റുകളില്‍ എത്തും.
അതിനുമുമ്പ് തന്നെ മൊഴിമാറ്റ പതിപ്പുകളും തിയേറ്ററുകള്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. പലരും ഒന്നിലേറെ തവണ സിനിമ കണ്ടുകഴിഞ്ഞു.ജൂഡ് ആന്തണി ജോസഫിന്റെ 2018ന്റെ കളക്ഷന്‍ റെക്കോര്‍ഡ് നേരത്തെ തന്നെ മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നിരുന്നു. 175 കോടി എന്ന മാന്ത്രിക സംഖ്യ പിന്നിട്ടതോടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം മഞ്ഞുമ്മല്‍ ബോയിസ് ആയി.