മഞ്ഞുമ്മല്‍ ബോയ്‌സിനു ശേഷം കേരളക്കര പിടിക്കാന്‍ 'അഞ്ചക്കള്ളകോക്കാന്‍'; നാലുദിവസം കൊണ്ട് സിനിമ നേടിയത്, കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ചൊവ്വ, 19 മാര്‍ച്ച് 2024 (15:04 IST)
ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദ് നിര്‍മ്മിച്ച് സഹോദരന്‍ ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയുന്ന അഞ്ചക്കള്ളകോക്കാന്‍ പ്രദര്‍ശനം തുടരുന്നു. ആക്ഷന്‍ ചിത്രത്തിന് പതിയെ സ്വീകാര്യത ലഭിച്ചു തുടങ്ങുകയാണ്. ബോക്‌സ് ഓഫീസില്‍ കാര്യമായ മുന്നേറ്റം നടത്താന്‍ സിനിമയ്ക്ക് ആകുന്നു.
ആകര്‍ഷകമായ കഥാഗതിയും ഒപ്പം മികച്ച സാങ്കേതികതയും ഒന്നിക്കുമ്പോള്‍ അഞ്ചക്കള്ളകോക്കാന്‍ നാലാം ദിനത്തില്‍ 24 ലക്ഷം രൂപ നേടി. ചിത്രം റിലീസ് ചെയ്ത് നാല് ദിവസങ്ങള്‍ക്കുള്ളില്‍ 1.17 കോടി രൂപയാണ് കേരള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്.
 
ആദ്യ ദിനം 18 ലക്ഷം രൂപയും, രണ്ടാം ദിവസം 31 ലക്ഷം രൂപയും മൂന്നാം ദിവസം 44 ലക്ഷം രൂപയും നേടി.കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഒരു സാങ്കല്‍പ്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ് സിനിമ പറയുന്നത്.
 
ലുക്മാന്‍ അവറാന്‍, ചെമ്പന്‍ വിനോദ് ജോസ്, മെറിന്‍ ഫിലിപ്പ്, മണികണ്ഠന്‍ ആചാരി, മേഘ തോമസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍