‘വാള്‍’ : വിജയ് - മുരുഗദോസ് ചിത്രം!

Webdunia
ചൊവ്വ, 21 ജനുവരി 2014 (16:44 IST)
PRO
ഇളയദളപതി വിജയും എ ആര്‍ മുരുഗദോസും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ‘വാള്‍’ എന്ന് പേരിട്ടതായി റിപ്പോര്‍ട്ട്. കൊല്‍ക്കത്തയുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഒരു അണ്ടര്‍വേള്‍ഡ് ത്രില്ലര്‍ ആണ് വാള്‍ എന്നാണ് ആദ്യ വിവരം.

ഫെബ്രുവരി ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന വാള്‍ ഓഗസ്റ്റ് റിലീസാണ്. മൂന്ന് ഷെഡ്യൂളുകളായി ചിത്രീകരിക്കുന്ന ചിത്രം രണ്ടുമണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഒരു സിനിമയായിരിക്കുമെന്നാണ് സൂചന.

വാളില്‍ സാമന്തയാണ് വിജയുടെ നായികയാകുന്നത്. ഐങ്കരന്‍ ഇന്‍റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന സിനിമയുടെ സംഗീതം ‘കൊലവെറി’ അനിരുദ്ധ് ആണ്. രാജാറാണിയുടെ ഛായാഗ്രാഹകനായ ജോര്‍ജ് വില്യംസ് ആണ് വാള്‍ ക്യാമറയിലാക്കുന്നത്.

അതേസമയം, എ ആര്‍ മുരുഗദോസിന്‍റെ പുതിയ ഹിന്ദിച്ചിത്രം ‘ഹോളിഡേ’ ജൂണ്‍ ആറിന് റിലീസാകും. അക്ഷയ് കുമാറും സൊനാക്ഷി സിന്‍‌ഹയും ജോഡിയാകുന്ന ഈ സിനിമ തുപ്പാക്കിയുടെ റീമേക്കാണ്.