‘മാധ്യമങ്ങള്‍ പട്ടികള്‍ക്ക് സമം’ ?

Webdunia
PROPRO
ബോളിവുഡ്‌ മസില്‍‌മാന്‍ സല്‍മാന്‍ ഖാന്‍ ഇത്തവണ മസില്‍ പെരുപ്പിക്കുന്നത്‌ മാധ്യമങ്ങള്‍ക്ക്‌ എതിരെ. ഷാരൂഖാനെതിരായ മുറുമുറുപ്പിന്‌ ശേഷം മാധ്യമങ്ങള്‍ക്ക്‌ എതിരെ സല്‍മാന്‍ സ്വന്തം ബ്ലോഗിലൂടെ തുറന്ന യുദ്ധം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്‌.

ഷാരൂഖാനുമാനുമായുള്ള പ്രശ്‌നം മാധ്യമങ്ങള്‍ കൈകാര്യം ചെയ്‌ത രീതില്‍ മസില്‍ താരം അസ്വസ്ഥനായിരുന്നു. “അടുത്ത കുറേ ദിവസങ്ങളില്‍ നിങ്ങള്‍ എന്നെ കുറിച്ച്‌ ഒരുപാട്‌ കാര്യങ്ങള്‍ വായിക്കും, അവ എല്ലാം വായിച്ചോളു, എന്നാല്‍ അതിലൊന്നും പ്രതികരിക്കേണ്ടതില്ല”-സല്‍മാന്‍ സ്വന്തം ബ്ലോഗില്‍ ആരാധകരൊട്‌ പറയുന്നു.

“എന്നെ കുറിച്ചുള്ള കുറ്റപ്പെടുത്തലുകള്‍ അവര്‍ നിര്‍ത്തുന്നത്‌ വരെ നിങ്ങള്‍ വായിച്ചോളു” സോണി ടിവിയുടെ സൂപ്പര്‍ഹിറ്റ്‌ പരിപാടിയായ ദസ്‌ കാ ദമ്മിന്‍റെ അവതാരകന്‍ കൂടിയായ സല്‍മാന്‍ പറയുന്നു. മാധ്യമങ്ങളെ കുറിച്ച്‌ പറയുമ്പോള്‍ കാറിനെ പിന്തുടരുന്ന നായ്‌ക്കളെ കുറിച്ചാണ്‌ സല്‍മാന്‍ പറയുന്നത്‌.

“കാറിന്‌ പിന്നാലെ കുരച്ചുകൊണ്ട്‌ നായ്‌ക്കള്‍ വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും. കാര്‍ ഓടിച്ചു പോകും. എനിക്ക്‌ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ സമയം ഇല്ല. നായ്‌ക്കളുടെ ഭാഷ എനിക്കറിയില്ല”.-സല്‍മാന്‍ പറഞ്ഞു.

ഷാരൂഖാന്‍റെ റിയാലിറ്റി ഷോ ആയ പഞ്ച്‌ വി പാസിനെ തന്‍റെ ദസ്‌ കാ ദം മറികടന്നു എന്ന സല്‍മാന്‍റെ അവകാശവാദമാണ്‌ നേരത്തെ വിവാദമായത്‌. ഒരു സൂപ്പര്‍ താരമായിട്ടും റിയാലിറ്റി ഷോ വിജയിപ്പിക്കാന്‍ ഷാരൂഖിന്‌ കഴിയുന്നില്ലെന്ന്‌ കഴിയാക്കാനും സല്‍മാന്‍ മറന്നില്ല.

ഷാരൂഖാന്‍ ഇതിനോട്‌ പ്രതികരിച്ചതോടെ സംഭവം വിവാദമായി , പിന്നീട്‌ ആമിര്‍ഖാനും ഈ വിവാദത്തിലേക്ക്‌ വലിച്ചിഴയ്‌ക്കപ്പെട്ടു.