‘ദില്‍ ചാഹ്താ ഹൈ’ ഹിന്ദി സിനിമയില്‍ ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ്. ആമിര്ഖാന്, സെയ്ഫ് അലി ഖാന്, അക്ഷയ് ഖന്ന എന്നീ മൂന്ന് നായകന്മാരുടെ രസകരവും സാഹസികവുമായ ജീവിതമായിരുന്നു ദില്‍ ചാഹ്താ ഹൈയിലൂടെ ഫര്ഹാന് അക്തര്‍ പകര്‍ത്തിയത്. ഏറെ നിരൂപകപ്രശംസയും ജനപ്രീതിയും നേടിയ ചിത്രം ആ വര്‍ഷത്തെ മികച്ച ഹിന്ദിച്ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും നേടിയിരുന്നു.
‘മഞ്ചാടിക്കുരു’വിന് ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തേക്കുറിച്ച് പറയാനാണ് ഇപ്പോള്‍ ബോളിവുഡിലേക്കും ദില്‍ ചാഹ്താ ഹൈയിലേക്കും ഫര്ഹാന് അക്തറിലേക്കുമൊക്കെ പോയത്. കാര്യമെന്താണെന്നുവച്ചാല്‍, അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന പുതിയ സിനിമ ദില്‍ ചാഹ്താ ഹൈയുടെ റീമേക്ക് ആണെന്ന് ഒരു വാര്‍ത്ത സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളിലൊക്കെ പറന്നുകളിക്കുന്നു.
അഞ്ജലിയുടെ സിനിമയില്‍ ഫഹദ് ഫാസില്‍, ദുല്‍ക്കര്‍ സല്മാന്, നിവിന്‍ പോളി എന്നിവരാണ് താരങ്ങള്‍. ഈ സിനിമയുടെ തിരക്കഥ അഞ്ജലി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഉസ്താദ് ഹോട്ടലിന് ശേഷം അഞ്ജലി എഴുതുന്ന തിരക്കഥയാണിത്.
എന്തായാലും ദില്‍ ചാഹ്താ ഹൈയുടെ റീമേക്കാണ് ഈ സിനിമയെങ്കില്‍ അത് മലയാളികള്‍ക്ക് ഒരു പുതിയ അനുഭവമായിരിക്കും. കാരണം ദില്‍ ചാഹ്താ ഹൈ കണ്ട് അതുപോലെ സിനിമയെടുക്കണമെന്ന് ആഗ്രഹിച്ച് സിനിമാ സംവിധായകനായ വിനീത് ശ്രീനിവാസന്റെ നാടാണിത് എന്നതുതന്നെ.