‘തെറി’ക്ക് ശേഷം അറ്റ്‌ലീ ചിത്രത്തില്‍ നിവിന്‍ പോളി!

ബുധന്‍, 3 ഓഗസ്റ്റ് 2016 (15:28 IST)
‘തെറി’ എന്ന മെഗാഹിറ്റിലൂടെ തമിഴകം വിറപ്പിച്ച അറ്റ്‌ലീ കിടിലന്‍ തീരുമാനങ്ങളുമായി വീണ്ടും അമ്പരപ്പിക്കുന്നു. അജിത്തിനെ നായകനാക്കി അടുത്ത ചിത്രം ചെയ്യുമെന്ന് വാര്‍ത്ത വന്നതിന് പിന്നാലെ അറ്റ്‌ലീ വാര്‍ത്തകളില്‍ നിറയുന്നത് നമ്മുടെ സ്വന്തം നിവിന്‍ പോളിയുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനാണ്.
 
അറ്റ്‌ലീ നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ നിവിന്‍ പോളി നായകനാകും. നവാഗതനായ ബി സൂര്യയാണ് സംവിധായകന്‍. 
 
രാജാ റാണി, തെറി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്‌ലീ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഈ സിനിമയോടെ തമിഴകത്ത് നിവിന്‍ പോളി തരംഗം തന്നെയുണ്ടാകുമെന്നാണ് സൂചന.
 
ഗൌതം രാമചന്ദ്രന്‍, പ്രഭു രാധാകൃഷ്ണന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രങ്ങളിലും നിവിന്‍ പോളി തന്നെയാണ് നായകന്‍.

വെബ്ദുനിയ വായിക്കുക