‘ഞാൻ വിവാഹം കഴിക്കുന്നില്ല, ഇവിടെ ഒക്കെ തന്നെ ഉണ്ടാകും‘- വിശാലിന്റെ വിവാഹവാർത്തക്ക് പിന്നാലെ വരലക്ഷ്മിയുടെ പ്രതികരണം

Webdunia
ചൊവ്വ, 1 ജനുവരി 2019 (11:16 IST)
തമിഴ് നടൻ വിശാൽ വിവാഹിതനാകുന്നുവെന്ന് വാർത്തകൾ വന്നിരുന്നു. വിഷയത്തോട് പ്രതികരിച്ച് വിശാലിന്റെ മുൻ‌കാമുകി വരലക്ഷ്മി ശരത്കുമാ രംഗത്തെത്തിയിരിക്കുകയാണ്. വിശാലിന്റെ വിവാഹവാർത്തയ്ക്ക് പിന്നാലെ വരലക്ഷ്മിയും വിവാഹിതയാകുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വരലക്ഷ്മി.
 
ആര്‍ക്കും പ്രയോജമനില്ലാത്ത ചില ആളുകള്‍ പതിവുപോലെ എനിക്കെതിരേ പുതിയ വാര്‍ത്തകളുമായി വന്നിട്ടുണ്ടെന്നും വ്യക്തമാക്കി.’ പതിവുപോലെ, വര്‍ഷാവസാനം ഒരു പണിയില്ലാത്ത ചിലര്‍ ഞാന്‍ വിവാഹിതയാകാന്‍ പോകുന്നുവെന്ന ഗോസിപ്പുകളും കൊണ്ട് വന്നിട്ടുണ്ട്. ഞാന്‍ വിവാഹം കഴിക്കുന്നില്ല. ഞാനിവിടെ തന്നെ തുടരും. എന്റെ ജോലിയും ചെയ്ത്. നിങ്ങള്‍ ആരാണെന്നും എനിക്കറിയാം’ എന്നെ തളര്‍ത്താന്‍ ആകില്ല എന്ന ഹാഷ്ടാഗോടെ വരലക്ഷ്മി ട്വിറ്ററില്‍ കുറിച്ചു.
 
ഈയടുത്ത് വരെ പല പൊതുപരിപാടികളിലും ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. വിശാലിന്റെ ഏറ്റവും പുതിയ ചിത്രം സണ്ടക്കോഴിയിൽ പ്രതിനായക വേഷത്തിലെത്തിയത് വരലക്ഷ്മിയായിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ചില പ്രശ്നങ്ങൾ മൂലം രണ്ടുപേരും പിരിഞ്ഞതാണെന്നും റിപ്പോർട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article