ഹൃത്വിക്കിന്‍റെ പുനര്‍വിവാഹം ജനുവരിയില്‍?

Webdunia
തിങ്കള്‍, 15 ഡിസം‌ബര്‍ 2014 (18:35 IST)
ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പുനര്‍വിവാഹത്തിനൊരുങ്ങുന്നതായി സൂചന. വരുന്ന ജനുവരിയില്‍ വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വധു ആരാണെന്ന് കണ്ടെത്താന്‍ പാപ്പരാസികള്‍ക്കുപോലും കഴിഞ്ഞിട്ടില്ല.
 
സൂസന്നയുമായുള്ള വിവാഹബന്ധം പിരിഞ്ഞ ഹൃത്വിക് ഇപ്പോള്‍ വളരെ ഗൌരവമായി രണ്ടാം വിവാഹത്തെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ ഔദ്യോഗികമായി സ്ഥിരീകരണം ഒന്നും ലഭിച്ചില്ലെങ്കിലും ചില ഒന്നാം നിര നായികമാരും മോഡലുകളും പാപ്പരാസികളുടെ സാധ്യതാപട്ടികയില്‍ ഇടം നേടിയിട്ടുണ്ടെന്നാണ് വിവരം.
 
ഹൃത്വിക്കും സൂസന്നയും തമ്മിലുള്ള 14 വര്‍ഷം നീണ്ടുനിന്ന ദാമ്പത്യമാണ് ഈ വര്‍ഷം പിരിഞ്ഞത്. ഒരുമിച്ച് പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ പരസ്പരധാരണയോടെ ഇരുവരും പിരിയുകയായിരുന്നു.
 
ആദ്യവിവാഹത്തില്‍ രണ്ട് കുട്ടികളാണ് ഹൃത്വിക്കിനുള്ളത്. എട്ടുവയസുകാരനായ റെഹാനും ആറുവയസുള്ള റിദാനും.