വലിയ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലെ മെഗാഹിറ്റ് ചക്രവര്‍ത്തിമാര്‍ ഒന്നിക്കുന്നു. സിദ്ദിക്കും ലാലും ഒന്നിക്കുന്ന സിനിമ - കിംഗ് ലയര്‍ - ഷൂട്ടിംഗ് സെപ്റ്റംബറില്‍ തുടങ്ങുകയാണ്. ദിലീപ് നായകനാകുന്ന സിനിമയ്ക്ക് തിരക്കഥയെഴുതുന്നത് സിദ്ദിക്കാണ്. ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും ലാല്‍ അവതരിപ്പിക്കുന്നു.
സത്യനാരായണന്‍ എന്നാണ് ദിലീപിന്‍റെ കഥാപാത്രത്തിന്‍റെ പേര്. എന്നാല്‍ വായതുറന്നാല്‍ നുണ മാത്രമേ കക്ഷി പറയൂ. പ്രേമത്തിലെ നായിക മഡോണയാണ് ചിത്രത്തില്‍ ദിലീപിന്‍റെ ജോഡിയാകുന്നത്. ആശാ ശരത് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.
വിജയരാഘവന്‍, സൌബിന്‍ സാഹിര്‍, ജോയ് മാത്യു തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ദീപക് ദേവ് സംഗീതം നിര്‍വഹിക്കുന്ന സിനിമ ഔസേപ്പച്ചനാണ് നിര്‍മ്മിക്കുന്നത്. കുട്ടനാട്, കൊച്ചി, ബാങ്കോക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിക്കുന്ന കിംഗ് ലയര്‍ ക്രിസ്മസിന് പ്രദര്‍ശനത്തിനെത്തും.