സണ്ണി ലിയോണ്‍ അമ്മയായി! പക്ഷേ എങ്ങനെ?

വെള്ളി, 21 ജൂലൈ 2017 (12:08 IST)
ഹോട്ട് സുന്ദരി സണ്ണി ലിയോണ്‍ അമ്മയായി. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ഇരുവരും ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂറില്‍ നിന്നുമാണ് സണ്ണിയും ഭര്‍ത്താവ് ഡാനിയേലും കുഞ്ഞിനെ ദത്തെടുത്തത്. നിഷ കൗര്‍ വെബര്‍ എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്.
 
സണ്ണിയും ഭര്‍ത്താവും അവരുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു അതിഥിയെ സ്വാഗതം ചെയ്തു എന്ന് പറഞ്ഞ് കൊണ്ട് നടി ഷെര്‍ലിന്‍ ചോപ്രയാണ് ട്വിറ്ററിലുടെ വാര്‍ത്ത പുറത്ത് വിട്ടത്. ഷെര്‍ലിന് നന്ദി അറിയിച്ച് കൊണ്ട് സണ്ണി തിരിച്ചും ട്വീറ്റ് ചെയ്തതോടെ എല്ലാവരും വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.
 
21 മാസം പ്രായമായ ഒരു പെണ്‍കുഞ്ഞിനെയാണ് സണ്ണിയും ഭര്‍ത്താവും കൂടി ദത്തെടുത്തിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. സണ്ണിയുടെ കുഞ്ഞിന്റെ പേര് നിഷ കൗര്‍ വെബര്‍ എന്നാണെന്നാണ് പറയുന്നത്.  അതിനിടെ സണ്ണി ലിയോണ്‍ ദത്തെടുത്ത കുഞ്ഞ് ഇതാണെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയിലുടെ ഒരു ചിത്രം വൈറലായിരുന്നു. എന്നാല്‍, ഇതില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക