സണ്ണി ലിയോണിന്‍റെ അടുത്തുനില്‍ക്കാന്‍ തനിക്ക് നാണക്കേടാണെന്ന് പ്രിയങ്ക ചോപ്ര. തനിക്കും അങ്ങനെതന്നെയെന്ന് സണ്ണി ലിയോണും തിരിച്ചടിച്ചു. രണ്ട് താരസുന്ദരിമാര്‍ തമ്മില്‍ പോരാണെന്നൊക്കെ ചിന്തിക്കാന്‍ വരട്ടെ. അങ്ങേയറ്റം സൌഹൃദം പുലര്‍ത്തുന്നവരാണ് ഇരുവരും. അപ്പോള്‍ പിന്നെ ഈ പറഞ്ഞതിന്‍റെ അര്‍ത്ഥമെന്താണ്?
സണ്ണി ലിയോണിന്‍റെ അടുത്തുനില്‍ക്കുമ്പോഴും ഒരുമിച്ച് ഫോട്ടോയെടുക്കുമ്പോഴുമൊക്കെ തനിക്ക് നാണക്കേട് തോന്നാറുണ്ട് എന്നാണ് പ്രിയങ്ക പറഞ്ഞത്. സണ്ണിയെപ്പോലെ ഒരു ഗ്ലാമര്‍ ക്യൂനിന്‍റെ മുന്നില്‍ താന്‍ ഒന്നുമല്ലല്ലോ എന്ന തിരിച്ചറിവാണ് തനിക്ക് നിരാശയും നാണക്കേടും ഉണ്ടാക്കുന്നതെന്നാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്.
ഇതിന് മറുപടിയായി സണ്ണി ലിയോണിന്‍റെ വക ട്വീറ്റും വന്നു. പ്രിയങ്കയുടെ ഒപ്പം നില്‍ക്കുമ്പോള്‍ തനിക്കും ഇതേ തോന്നലുണ്ടാകാറുണ്ടെന്നാണ് സണ്ണിയുടെ ട്വീറ്റ്.
എന്തായാലും ഗ്ലാമറിന്‍റെ കാര്യത്തില്‍ പരസ്പരം പുകഴ്ത്തുമ്പോഴും സണ്ണി ലിയോണ്‍ എല്ലാ അതിരുകളും ഭേദിച്ച് പൂര്‍ണ നഗ്നയായി ഒരു സിനിമയില്‍ അഭിനയിച്ചിരിക്കുകയാണ്. മസ്തിസാദെ എന്ന ആ സിനിമയുടെ ട്രെയിലറിന് വന്‍ സ്വീകരണമാണ് ലഭിച്ചത്.