രാജ്യത്തെ അതിസമ്പന്നരുടെ പട്ടികയില്‍ ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാനും. 400 ദശലക്ഷം ഡോളര്‍ ആസ്തിയുമായി പട്ടികയില്‍ 114ാം സ്ഥാനത്താണ് ഖാന്‍. റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് ഉടമകളില്‍ ഒരാളുമാണ് ഖാന്‍. ഹുരൂണ്‍ ഇന്ത്യ റിച്ച് ആണ് വ്യാഴാഴ്ച പട്ടിക പുറത്തുവിട്ടത്.വ്യക്തിപരമായി 300 ദശലക്ഷം ഡോളറില്‍ അധികം ആസ്തിയുള്ളവരെയാണ് അതിസമ്പന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പട്ടികയില്‍ ഒന്നാംസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണുള്ളത്. 18.9 ബില്യണ്‍ ഡോളറാണ് അംബാനിയുടെ വ്യക്തിപരമായ ആസ്തി. ലണ്ടന്‍ ആസ്ഥാനമായുള്ള ആര്‍സലേഴ്‌സ് മിത്തല്‍സ് തലവന്‍ എല്‍ എന്‍ മിത്തന്‍ 15.9 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തുണ്ട്. പ്രമുഖ മരുന്നു നിര്‍മ്മാതാക്കളായ സണ്‍ ഫര്‍മസ്യുട്ടിക്കല്‍സ് ഉടമ ദിലീപ് സാംഗ്‌വി ആണ് മൂന്നാം സ്ഥാനത്ത്. റിലയന്‍സ് എഡിഎ ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി 7.1 ബിലണ്‍ ഡോളര്‍ ആസ്തിയുമായി 11ാമതുണ്ട്. അനിലിന്റെ സമ്പത്തില്‍ 34 % വളര്‍ച്ചയുണ്ടായി.
ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പ് നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ സാവിത്രി ജിന്‍ഡാലാണ് അതിസമ്പന്ന വനിതകളില്‍ മുന്‍പന്തിയില്‍ 5.1 ബില്യണ്‍ ഡോളറാണ് സാവിത്രിയുടെ സ്വത്ത്. ബെന്നീത്ത്, കോള്‍മാന്‍ ആന്റ് കമ്പനി ചെയര്‍പേഴ്‌സണ്‍ ഇന്ദു ജയിന്‍ (1.9 ബില്യണ്‍ ഡോളര്‍) രണ്ടാം സ്ഥാനത്തുമുണ്ട്.
മുന്‍വര്‍ഷം അതിസമ്പന്ന പട്ടികയില്‍ 101 വ്യക്തികളെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ വര്‍ഷം ഇത് 141 ആയി. അതിസമ്പന്നരുടെ ആസ്ഥാനം മുംബൈയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരില്‍ 33 ശതമാനം പേരും മുംബൈയില്‍ താമസിക്കുമ്പോള്‍ 16% പേര്‍ ഡല്‍ഹിയിലും 11% പേര്‍ ബംഗലൂരുവിലും താമസിക്കുന്നു. ഒന്‍പത് ശതമാനം പേര്‍ ദുബായ് ആണ് താവളമാക്കിയിരിക്കുന്നത്.