'പിതാമഹന്‍' എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം വിക്രമിന് ലഭിച്ചിരുന്നു. വീണ്ടും അതേ അംഗീകാരം വിക്രമിനെ തേടിയെത്തുമെന്നാണ് ഇപ്പോള്‍ കോടമ്പാക്കം സംസാരം. 'ഐ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ അഭിനയം വിക്രമിനെ വീണ്ടും ബഹുമതികളുടെ കൊടുമുടിയിലെത്തിക്കുമെന്നാണ് ഏവരും പറയുന്നത്.
എന്നാല്‍ സംവിധായകന്‍ ഷങ്കറിന്‍റെ അഭിപ്രായത്തില്‍, ഈ സിനിമയിലെ വിക്രമിന്‍റെ അഭിനയം അവാര്‍ഡുകള്‍ക്കൊക്കെ അപ്പുറമാണ്.
"ഐയിലെ അഭിനയത്തിന് വിക്രമിന് ദേശീയ പുരസ്കാരം ലഭിക്കുമെന്ന് പലരും പ്രവചിക്കുന്നു. അങ്ങനെയുണ്ടായാല്‍ വളരെ സന്തോഷം. എന്നാല്‍, അവാര്‍ഡുകള്‍ക്കൊക്കെ അപ്പുറം, പ്രേക്ഷകരില്‍ നിന്ന് അദ്ദേഹത്തിന് വലിയ പ്രശംസ ലഭിക്കും എന്ന് ഉറപ്പാണ്" - ഷങ്കര്‍ വ്യക്തമാക്കുന്നു.
"ഐ ഒളിമ്പിക്സിനെക്കുറിച്ചുള്ള സിനിമയല്ല. ഇത് അഴിമതിയെക്കുറിച്ചുള്ള ചിത്രവുമല്ല. ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു സബ്ജക്ടാണ്. ഒരു റൊമാന്‍റിക് ത്രില്ലര്‍ എന്ന് പറയാം" - ഷങ്കര്‍ വെളിപ്പെടുത്തുന്നു.
സുരേഷ്ഗോപി വില്ലനായി അഭിനയിക്കുന്ന ഐയില്‍ എമി ജാക്സനാണ് നായിക. എ ആര്‍ റഹ്മാന്‍ ഈണമിട്ട സിനിമയുടെ ഛായാഗ്രഹണം പി സി ശ്രീറാം. ദീപാവലി റിലീസായി ഐ ലോകമെങ്ങും പ്രദര്‍ശനത്തിനെത്തും.