വധശ്രമക്കേസിലെ പ്രതി മമ്മൂട്ടിയുടെ സിനിമയില്‍, പൊലീസ് പൊക്കി!

Webdunia
ബുധന്‍, 24 ജൂണ്‍ 2015 (13:36 IST)
വധശ്രമക്കേസിലെ പ്രതി മമ്മൂട്ടി അഭിനയിക്കുന്ന സിനിമയില്‍ പൊലീസ് വേഷത്തില്‍ അഭിനയിച്ചു. പൊലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന പ്രതിയെ സിനിമാ ചിത്രീകരണത്തിനിടെ പൊലീസ് വേഷത്തില്‍ കണ്ട് ആദ്യം പൊലീസ് അമ്പരന്നു. പിന്നീട് ഇയാളേ കസ്റ്റഡിയിലെടുത്തു.
 
നേമം സ്വദേശി ധര്‍മ്മയാണ് പൊലീസിന്‍റെ വലയിലായത്. കമല്‍ സംവിധാനം ചെയ്യുന്ന ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയിലാണ് ധര്‍മ്മ പൊലീസ് വേഷത്തില്‍ അഭിനയിച്ചത്. 
 
സെക്രട്ടേറിയറ്റിന് മുമ്പില്‍ നടക്കുന്ന ലാത്തിച്ചാര്‍ജ്ജില്‍ പങ്കെടുക്കുന്ന പൊലീസുകാരനായാണ് ധര്‍മ്മ വേഷമിട്ടത്. എന്നാല്‍ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ പിടികൂടി. മെഡിക്കല്‍ കോളജ് പൊലീസാണ് പ്രതിയെ പിടികൂടിയത്.