ഇതുവരെ ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേരെന്താണ് കഥാപാത്രത്തിന്റെ നിയോഗമെന്താണ് തുടങ്ങിയ കാര്യങ്ങളൊന്നും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും കൂട്ടരും പുറത്തുവിട്ടിട്ടില്ല. ചിത്രത്തില്‍ ലാലിനൊപ്പം തമിഴ് താരം ഭരത്, ആസിഫ് അലി, വിനീത് ശ്രീനിവാസന്‍, സണ്ണിവെയ്ന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങലായി എത്തുന്നുണ്ട്. ഒപ്പം പഴയകാല താരം രഞ്ജിനിയും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ ആദ്യചിത്രം കൊണ്ടുതന്നെ ശ്രദ്ധനേടിയ സംവിധായകനാണ്. ദുല്‍ക്കര്‍ സല്‍മാനെ സിനിമയില്‍ പരിചയപ്പെടുത്തിയ സെക്കന്‍റ് ഷോ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍. ഏറെ സമയമെടുത്താണ് ശ്രീനാഥ് രാജേന്ദ്രന്‍ തന്‍റെ രണ്ടാമത്തെ ചിത്രമൊരുക്കുന്നത്. വിനി വിശ്വലാല്‍ ആണ് ‘കൂതറ’യുടെ രചന നിര്‍വഹിക്കുന്നത്. 2014ല്‍ മോഹന്‍ലാലിന്‍റെ പ്രധാന റിലീസുകളില്‍ ഒന്നായിരിക്കും കൂതറ.