റിമയുമായി പ്രണയത്തിലെന്ന് ആഷിക്; കല്യാണം അറിയിക്കും!

Webdunia
ശനി, 13 ഏപ്രില്‍ 2013 (17:48 IST)
PRO
PRO
നടി റിമ കല്ലിങ്കലുമായി താന്‍ പ്രണയത്തിലാണെന്ന് സംവിധായകന്‍ ആഷിക്ക് അബു. ഫേസ്‌ബുക്കിലൂടെയാണ് റിമയുമായുള്ള പ്രണയം ആഷിക് അബു അറിയിച്ചത്.

‘’വിദേശത്തായതിനാലാണ് ഓണ്‍ലൈനില്‍ സജീവമാകാന്‍ സാധിക്കാത്തത്. റിമയുമായുള്ള വിവാഹത്തെ കുറിച്ചുള്ള വാര്‍ത്ത രസകരമായിരുന്നെങ്കിലും തെറ്റാണ്. ഞങ്ങള്‍ സ്നേഹത്തിലാണ്. എപ്പോള്‍ ഞങ്ങള്‍ വിവാഹിതരായാലും അത് ലോകം അറിഞ്ഞായിരിക്കും’‘ എന്നാണ് ആഷിക് ഫേസ്ബുക് വാളില്‍ കുറിച്ചിട്ടത്.

ഇതിനുമുന്‍പും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ക്ക് പ്രചരിച്ചിരുന്നു. ആഷിക് അന്നു താന്‍ ഒരാളെ പ്രണയിക്കുന്നു എന്നു പറഞ്ഞെങ്കിലും അത് റിമയാണെന്ന് വെളിപ്പെടുത്തിയില്ല. എന്നാല്‍ റിമ, തന്റെ കാമുകന്‍ ഒരു വ്യവസായി ആണെന്ന നിലപാടിലായിരുന്നു. ഇതിനിടെയാണ് വിവാഹിതരായെന്ന് മലയാളത്തിലെ ചില പ്രമുഖ മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്.