അഭിനയത്തിനൊപ്പം പാട്ടും കൈകാര്യം ചെയ്യുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് രമ്യ നമ്പീശന്‍. മലയാളത്തിലും തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷം രമ്യ അഭിനയത്തിലേക്ക് തിരിച്ചെത്തുന്ന പടമാണ് സത്യ. പ്രദീപ് കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം സത്യയിലാണ് രമ്യാ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ ക്ഷണം സിനിമയുടെ തമിഴ് പതിപ്പില്‍ നായികയായി എത്തുന്നത് രമ്യാ നമ്പീശനാണ്. സിബി രാജാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയിൽ രമ്യയുമായുള്ള നടന്റെ ലിപ് ലോക്ക് ചുംബനം ഉണ്ട്. എന്നാൽ അതിൽ അഭിനയിക്കാൻ സമ്മതമല്ലെന്ന് താരം വ്യക്തമാക്കിയതായി സംവിധായകൻ പറയുന്നു.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ ഒരൊറ്റത്തവണയാണ് തനിക്ക് സിബിരാജിനോട് അഭിപ്രായ വ്യാത്യസം തോന്നിയതെന്ന് സംവിധായകന്‍ പറയുന്നു. ചിത്രത്തില്‍ രമ്യാ നമ്പീശനോടൊപ്പമുള്ള ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കാന്‍ തനിക്ക് കഴിയില്ലെന്ന് താരം പറഞ്ഞുവത്രരെ. തന്റെ മകന്‍ ഈ സിനിമ കാണുമ്പോള്‍ ഇത്തരം രംഗം കാണില്ലേ എന്നോര്‍ത്താണ് സിബിരാജ് മടിച്ചത്.