രഞ്ജിത് ചിത്രത്തില്‍ മമ്മൂട്ടി ഡ്രൈവര്‍!

Webdunia
ബുധന്‍, 14 മാര്‍ച്ച് 2012 (13:17 IST)
PRO
രഞ്ജിത് ഇപ്പോള്‍ മോഹന്‍ലാല്‍ നായകനാകുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ്. അഞ്ചുവര്‍ഷത്തിന് ശേഷമാണ് മലയാളത്തിന്‍റെ യൂണിവേഴ്സല്‍ സ്റ്റാറും രഞ്ജിത്തും ഒന്നിക്കുന്നത്. മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമായിരിക്കും ഈ ചിത്രത്തിലെ രഘുനന്ദന്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

അപ്പോള്‍ രഞ്ജിത്തും മമ്മൂട്ടിയും പിരിഞ്ഞോ? പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ് ആയിരുന്നു രഞ്ജിത്തും മമ്മൂട്ടിയും ഒന്നിച്ച അവസാന ചിത്രം. അതിന് ശേഷം രഞ്ജിത് ഇന്ത്യന്‍ റുപ്പി ചെയ്തു. ഇനി സ്പിരിറ്റ്. അതിന് ശേഷം ‘ലീല’. ശങ്കര്‍ രാമകൃഷ്ണനാണ് ലീലയില്‍ നായകന്‍.

മമ്മൂട്ടിയും രഞ്ജിത്തും ഇനി എന്ന് ഒന്നിക്കും എന്നുള്ള ചോദ്യത്തിന് ഉത്തരം ലഭിക്കുകയാണ്. ഈ വര്‍ഷം ക്രിസ്മസിന് മമ്മൂട്ടി - രഞ്ജിത് ചിത്രം പ്രദര്‍ശനത്തിനെത്തും!

രഞ്ജിത്തിന്‍റെ പുതിയ സിനിമയില്‍ ഒരു ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. അനൂപ് മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഡ്രൈവറായിട്ടാണ് മമ്മൂട്ടി എത്തുക. കഥയുടെ മറ്റ് വിശദാംശങ്ങള്‍ രഞ്ജിത് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ചിത്രത്തിന്‍റെ ചര്‍ച്ച പുരോഗമിക്കുന്നു. കാപിറ്റോള്‍ തിയേറ്ററും പ്ലേ ഹൌസും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കുമെന്നാണ് സൂചന.

English Summary: The ace director Ranjith will also work for another superstar-flick, which has Mammootty playing the role of a driver who works for the character played by Anoop Menon. The duo had earlier worked in Ranjith's Kaiyoppu.